Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Critical Condition

Kerala

മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി പി​താ​വ് ജീ​വ​നൊ​ടു​ക്കി; കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. മാ​ന്നാ​ർ ശി​വ​ശൈ​ലം വെ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ മ​നോ​ജ് (45) ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം സ്വ​യം വി​ഷം ക​ഴി​ച്ചാ​ണ് മ​നോ​ജ് മ​രി​ച്ച​ത്. മ​ക്ക​ൾ ശി​വ​ഗം​ഗ, ശി​വ കീ​ർ​ത്ത​ന എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു വ​രു​ന്ന വ​ഴി​യാ​ണ് മ​നോ​ജ് കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ജ്യൂ​സി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ച്ഛ​ൻ വി​ഷം ക​ല​ക്കി ന​ൽ​കി​യ​ത്.

വി​ഷ​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് മ​ക്ക​ൾ ജ്യൂ​സ് കു​ടി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശി​വ​ഗം​ഗ ആ​റാം ക്ലാ​സി​ലും ശി​വ കീ​ർ​ത്ത​ന ര​ണ്ടാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

Kerala

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മൺവിള പുത്തൻവീട്ടിൽ ശരത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിവിൻ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച അർധരാത്രിയോടടുത്ത് പേട്ട മാർക്കറ്റ് ജംഗ്ഷൻ സമീപമായിരുന്നു അപകടം.
ശരത് ഓടിച്ചിരുന്ന ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ ശരത്തിനു ഗുരുതരമായി പരിക്കേറ്റു.

പേട്ട പോലീസ് എത്തിയാണ് ശരത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. സുഹൃത്തുമൊത്തു വീട്ടിലേക്കു വരുന്നതിനിടയാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Kerala

മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പെ​ണ്‍​കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. പി​താ​വ് മ​ദ്യ​പി​ച്ച് ദി​വ​സ​വും അ​മ്മ​യെ​യും ത​ന്നെ​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​മെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. മ​ദ്യ​പി​ച്ചെ​ത്തി​യ​ശേ​ഷം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടാ​ണ് ക്രൂ​ര​മ​ര്‍​ദ​നം. മ​ര്‍​ദ​ന​ത്തി​നു​ശേ​ഷം രാ​ത്രി വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി​വി​ടു​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ലൂ​ടെ​യു​ള്ള ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യ്ക്കും മു​ഖ​ത്തും കാ​ലി​നു​മ​ട​ക്കം ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വ് മ​ര്‍​ദി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണ് കു​ട്ടി പ​റ​യു​ന്ന​ത്. സ്കൂ​ളി​ൽ പോ​കാ​നോ പ​ഠി​ക്കാ​നോ സ​മ്മ​തി​ക്കാ​റി​ല്ലെ​ന്നും എ​പ്പോ​ഴും മ​ര്‍​ദ​നം ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

Kerala

ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കാ​സ​ർ​ഗോ​ഡ്: രാ​ജ​പു​ര​ത്ത് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഭാ​ര്യ​യു​മാ​യി അ​ക​ന്ന് ചെ​മ്പേ​രി​യി​ൽ താ​മ​സി​ക്കു​ന്ന പാ​ണ​ത്തൂ​ർ നെ​ല്ലി​ക്കു​ന്നി​ലെ ജോ​സ​ഫി​നാ​ണ് (71) പൊ​ള്ള​ലേ​റ്റ​ത്. ഭാ​ര്യ സി​സി​ലി​യെ​യാ​ണ് ഇ​യാ​ൾ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

സി​സി​ലി ഉ​റ​ങ്ങി​ക്കി​ട​ന്ന മു​റി​യു​ടെ ജ​ന​ൽ ചി​ല്ല് പു​റ​ത്തു​നി​ന്ന് ത​ക​ർ​ത്ത് മു​റി​ക്കു​ള്ളി​ലേ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ തീ ​ജോ​സ​ഫി​ന്‍റെ ദേ​ഹ​ത്തേ​ക്ക് പ​ട​ർ​ന്നു. മു​റി​യി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ചെ​ങ്കി​ലും സി​സി​ലി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പേ​ര​ക്കു​ട്ടി​യും പൊ​ള്ള​ലേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ രാ​ജ​പു​രം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ജോ​സ​ഫി​നെ കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​യാ​ളെ പി​ന്നീ​ട് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ്വ​ത്തു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​രം

 

 

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് പേ​രു​ടെ ആ​രോ​ഗ് നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജി​ത്ത് കു​മാ​ർ.

നി​ല​വി​ൽ 10 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. സാ​ധ്യ​മാ​കു​ന്ന ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന​തെ​ന്ന് വി​ദ​ഗ്ധ സം​ഘം അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും മ​ധ്യ​വ​യ​സ്ക​യു​മാ​ണ് മ​രി​ച്ച​ത്.

Kerala

കൊച്ചിയിൽ അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരം

കൊച്ചി: വടുതലയില്‍ അയല്‍വാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. കൊ​ച്ചി വ​ടു​ത​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30നാണ് സംഭവം. സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ടെ ദ​മ്പ​തി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി അ​യ​ൽ​വാ​സി​യാ​യ വി​ല്യം​സ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട്ടി​ൽ പോ​യി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​ളു​ക​ളാ​യി ഇ​വ​ർ ത​മ്മി​ൽ‌ ത​ർ​ക്ക​വും വാ​ക്കേ​റ്റ​വും നി​ല​നി​ന്നി​രു​ന്നു. അ​തി​ര്‍​ത്തി ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up